പരീക്ഷാര്‍ഥികള്‍ക്ക് ആശ്വാസമായി വാളാട് മുസ്ലിം ലീഗ്
ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷക്ക് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പരീക്ഷ സെന്ററുകളില്‍ എത്തേണ്ട പരീക്ഷാര്‍ത്ഥികള്‍ക്കാണ് ലീഗ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്.പരീക്ഷാര്‍ത്ഥികളുടെ പ്രയാസം മനസിലാക്കിയ മുസ്ലിം ലീഗ് വാളാട് ശാഖ സെക്രട്ടറി മോയിന്‍ കാസ്മി യാത്രാ സൗകര്യം ഏറ്റെടുക്കുകയും യാതൊരു പ്രതിഫലവും വാങ്ങാതെ 7 ദിവസവും പരീക്ഷാര്‍ത്ഥികളെ വാളാട് നിന്ന് മാനന്തവാടി പരീക്ഷ കേന്ദ്രത്തില്‍ കൊണ്ട് വിടുകയും മണിക്കൂറുകള്‍ അവിടെ കാത്തിരുന്ന ശേഷം സുരക്ഷിതമായി വീടുകളില്‍ എത്തിക്കുകയും ചെയ്തു.
വാളാട് നിന്ന് മാനന്തവാടി പരീക്ഷ കേന്ദ്രത്തില്‍ എത്തേണ്ട 5 പേരും സ്വന്തമായി വാഹനമില്ലാത്തവരും ദിവസവും പോയി വരാന്‍ ടാക്‌സി ഒരുക്കാന്‍ സാമ്പത്തികം അനുവദിക്കാത്തവരുമാണ്. കൂടാതെ അര്‍ബുദ രോഗിയായ 66 കാരനുമുണ്ട് കൂട്ടത്തില്‍.സ്വപ്നമായി കൊണ്ട് നടന്ന തുല്യത പരീക്ഷ നഷ്ടമാകുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് ആശ്വാസമായി വാളാട് ശാഖ മുസ്ലിം ലീഗ് ഇടപെട്ടത്.