റീജണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി

0

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഒഴിവുകളില്‍ ജീവനക്കാരെ നിയമിക്കുക, ഹാഡ് വെയര്‍, എടിഎം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കല്‍പ്പറ്റ കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയനും ഓഫീസേഴ്‌സ് യൂണിയനും സംയുക്തമായി കല്‍പ്പറ്റ റീജണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ് ഭാസ്‌കരന്‍, സുധിഷ് കുമാര്‍, ജെസ്റ്റിന്‍, എ ഐബിന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.സമരത്തിന്റെ ഭാഗമായി 23 ശാഖകളും ഇന്ന് അടച്ചിട്ടു.

ജില്ലയില്‍ കേരള ഗ്രാമീണ്‍ ബാങ്കിന് 30 ശാഖകളും 1 റീജണല്‍ ഓഫീസും ആണുള്ളത്. സംസ്ഥാനത്ത് 634 ബ്രാഞ്ചുകളിലെ വിവിധ തസ്തികയില്‍ 2500 ഒഴിവുകളാണുള്ളത്. ഇതില്‍ ഇതുവരെയും നിയമനം നടത്തിയിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!