ഓട്ടോ – ടാക്‌സി തൊഴിലാളി സമരം
വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്റെ (ഐ.എന്‍.ടി യു .സി) എടവക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ്ണ ഐഎന്‍ടിയുസി താലൂക്ക് സെക്രട്ടറി വിനോദ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ജോഷി വാണാകുടി അധ്യക്ഷത വഹിച്ചു. അജി പാണ്ടിക്കടവ്, ജബ്ബാര്‍, അബ്ദുള്ള പാണ്ടിക്കടവ്, സാദിഖ്, എന്നിവര്‍ സംസാരിച്ചു
പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുക,ആട്ടോ – ടാക്‌സി തൊഴിലാളികള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കുക,ക്ഷേമനിധി അംഗങ്ങളല്ലാത്ത മോട്ടോര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുക,15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്ന തീരുമാനം പിന്‍വലിക്കുക 5000 രൂപ ഗ്രാന്റായും 10,000 രൂപ തിരിച്ചടയ്ക്കുന്ന വായ്പയായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.