വി ഫോര്‍ വയനാട് പുരസ്‌കാരം കമല്‍ ജോസഫിന്

0

വി ഫോര്‍ വയനാട് മുവ്‌മെന്റ് നല്‍കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കമല്‍ ജോസഫ്പടിഞ്ഞാറത്തറയ്ക്ക് മാനന്തവാടി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം നല്‍കി ആദരിച്ചു.മംഗളം ഇടവക വികാരി ഫാ. അഗസ്റ്റിന്‍ ചേമ്പാല അധ്യക്ഷത വഹിച്ചു. ആര്യ റെജി,കെ.എം. ഷിനോജ് , ഫാ. വിനോദ്,ഫിലിപ്പ് വര്‍ഗീസ്,ജോസ് തോമസ് ,അജോയ് ഇരുമനത്തൂര്‍ എന്നിവര്‍ സംസാരിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് വി ഫോര്‍ വയനാട് പുരസ്‌കാരം.
പരിമിതികളെ തന്റെ മനസ്സാന്നിധ്യം കൊണ്ട് കീഴടക്കി, ബാലജനസഖ്യം കല്‍പ്പറ്റ യൂണിയന്‍ ഓര്‍ഗനൈസര്‍, പൂഴുത്തോട് പടിഞ്ഞാറത്തറ സമരസമിതി കണ്‍വീനര്‍ വയനാട് ജില്ല ശാരീരിക പരിമിതി നേരിടുന്നവരുടെ സംഘടനയുടെ ജില്ല എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി ഒട്ടേറെ സംഘടനകളിലെ സജീവസാന്നിദ്ധ്യമാണ് കമല്‍ പടിഞ്ഞാറത്തറ. പ്രളയകാലത്തും, കോവിഡിന്റെ കാലത്തും നിരവധി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തവുമായിരുന്നു കമല്‍. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനന്തവാടി രൂപതയുടെ ബിഷപ്പ്, കമലിന്റെ ഭവനത്തില്‍ എത്തിയാണ് ലളിതമായ ചടങ്ങിലൂടെ അവാര്‍ഡ് ദാനം നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!