ബി പി നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്…
രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഹൃദയം, തലച്ചോറ്, വൃക്ക തുടങ്ങി പല ശരീരഭാഗങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ വരാനുള്ള അപകടസാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് രക്തസമ്മര്‍ദ്ദം.സമ്മര്‍ദ്ദം, ഭയം, ഉയര്‍ന്ന കൊളസ്ട്രോള്‍, മോശം ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം സംഭവിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ജീവിതശൈലി മാറ്റങ്ങള്‍ ആവശ്യമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഭക്ഷണകാര്യത്തിലും അല്‍പം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.
ഓറഞ്ച്, ഞാവല്‍പ്പഴം, മാങ്ങ തുടങ്ങിയ പഴങ്ങള്‍ രക്തത്തിലെ മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം പോലുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ഈ പഴങ്ങള്‍ കഴിക്കുന്നത് പ്രത്യേകിച്ചും നല്ലതാണ്. ഇലക്കറിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍, നൈട്രേറ്റുകള്‍ എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ധാതുക്കളും മത്സ്യത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സഹായത്തോടെ ശരീരത്തില്‍ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഫ്ളാക്സ് സീഡ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ പൊടിച്ച ഫ്ളാക്സ് സീഡ് ഒരു കപ്പ് തൈരില്‍ ചേര്‍ത്ത് കഴിക്കുക എന്നതാണ്. ഇലക്കറികള്‍, പ്രത്യേകിച്ച് ചീരയില രക്തസമ്മര്‍ദ്ധം കുറയ്ക്കുന്നതിന് സഹായിക്കും. അയണ്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പാല്‍ കൊഴുപ്പുണ്ടാക്കുന്ന ഒന്നാണ് എന്ന് പറയുമെങ്കിലും പാട നീക്കം ചെയ്ത പാല്‍ ഏതു പ്രായക്കാര്‍ക്കും അനുയോജ്യമാണ്. പാലില്‍ രക്തസമ്മര്‍ദ്ദം നല്ലതുപോലെ കുറയ്ക്കുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളുടെ കനം വര്‍ദ്ധിപ്പിക്കുന്നതും അവയെ സംരക്ഷിക്കുന്നതുമായ ഒട്ടേറെ ഘടകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ബി പി കൂടാനുള്ള സാഹചര്യങ്ങളെ ചെറുക്കുന്നു.