എന്‍ടിഎസ്ഇ സ്‌കോളര്‍ഷിപ്പുകള്‍ ഇരട്ടനേട്ടവുമായി ഹില്‍ബ്ലൂംസ്

0

 

വയനാട്ടില്‍ അത്യപൂര്‍വമായി മാത്രം ലഭിച്ചിട്ടുള്ള ദേശീയതല എന്‍ടിഎസ്ഇ സ്‌കോളര്‍ഷിപ്പിന്റെ ഇരട്ട നേട്ടം മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂളില്‍.ഹില്‍ബ്ലൂംസ് സ്‌കൂളില്‍ സിബിഎസ്ഇ പത്താം ക്ലാസ് കഴിഞ്ഞ അനുപം ലോയ് ജീറ്റോ എന്‍ടി എസ്ഇ യുടെ രണ്ടാം ഘട്ട പരീക്ഷയിലും, അനുഷാ ഉപേന്ദ്രനാഥ് എന്‍ടിഎസ്ഇ യുടെ ഒന്നാം ഘട്ട പരീക്ഷയിലുമാണ് വിജയിച്ചത്.

തുടര്‍ വിദ്യാഭാസത്തിന് ഗവേഷണ തലം വരെ ലഭിക്കുന്ന ഈ കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ തല സ്‌കോളര്‍ഷിപ്പുകളാണ്.എട്ടാം ക്ലാസ് മുതലുള്ള എന്‍ ടി എസ് ഇ സ്‌കോളര്‍ഷിപ്പ് പരിശീലനം ഹില്‍ ബ്ലൂംസ് സ്‌കൂളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടങ്ങിയിട്ട്.കല്ലോടിയിലെ അധ്യാപക ദമ്പതികളായ ജീറ്റോയും സ്മിതയുമാണ് അനുപമിന്റെ മാതാപിതാക്കള്‍. മാനന്തവാടിയിലെ എഞ്ചിനീയര്‍ ദമ്പതികളായ ഉപേന്ദ്രനാഥും ഉഷയും ആണ് അനൂഷയുടെ മാതാപിതാക്കള്‍.ഹില്‍ ബ്ലൂംസ് സ്‌കൂള്‍പി ടി എ യും മാനേജ്മെന്റ് കമ്മിറ്റിയും കുട്ടികളെ അനുമോദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!