വയനാടിന് അഭിമാനം : അനുപം ലോയി ജീറ്റോക്ക് എന്‍ ടി എസ് ഇ സ്‌കോളര്‍ഷിപ്പ്
2019- 20 വര്‍ഷത്തെ നാഷണല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പ് അനുപം ലോയി ജീറ്റോക്ക് .കല്ലോടി സ്വദേശിയായ ജീറ്റോ മാന്നാനം കെ ഇ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. എന്‍ടിഎസ്ഇ പരീക്ഷയുടെ പ്രാഥമിക റൗണ്ടില്‍ കേരളത്തിലെ മൂന്നാം റാങ്കും അതേ വര്‍ഷം നടന്ന കെവിപിവൈ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഇന്ത്യയില്‍ നാല്‍പ്പത്തിയെട്ടാം റാങ്കും ജിറ്റോക്കായിരുന്നു.തരുവണ ഗവണ്‍മെന്റ് എച്ച് എസ് ഹെഡ്മാസ്റ്റര്‍ ജീറ്റോ ലൂയീസിന്റെയും, പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഹൈസ്‌ക്കുള്‍ ഇംഗ്ലീഷ് അധ്യാപിക സ്മിത ജോസിന്റെയും മകനാണ്. സഹോദരി അനഘ.