ആധാര്‍ എനേബിള്‍ഡ് പേമെന്റ് മികച്ച നേട്ടവുമായി ശശികുമാര്‍

0

ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ മികച്ച നേട്ടം കൊയ്ത് പാളക്കൊല്ലി പോസ്റ്റോഫീസിലെ പോസ്റ്റുമാന്‍ പി എം ശശികുമാര്‍.ദേശീയതലത്തില്‍ അഞ്ചാംസ്ഥാനവും, കേരളാ സര്‍ക്കിളില്‍ ഒന്നാംസ്ഥാനവും നേടിയാണ് ശശികുമാര്‍ അതുല്യനേട്ടം സ്വന്തമാക്കിയത്.പെന്‍ഷന്‍, പാല്‍വില്‍പ്പന, ക്ഷേമപദ്ധതികള്‍ എന്നിങ്ങനെ ലഭിക്കുന്ന തുക ബാങ്കുകളിലെ തിരക്കൊഴിവാക്കി ആളുകളുടെ കൈകളിലെത്തിക്കാന്‍ സാധിച്ചുവെന്നതാണ് ഈ സംവിധാനം കൊണ്ടുണ്ടായ നേട്ടമെന്ന് ശശികുമാര്‍ പറയുന്നു.

നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ടുള്ള ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തവര്‍ക്ക് പണം നല്‍കുന്ന സംവിധാനമാണ് തപാല്‍വകുപ്പിന്റെ ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 2020 ആഗസ്റ്റ് മാസത്തില്‍ പുല്‍പ്പള്ളി തപാല്‍ ഓഫീസിനോട് ചേര്‍ന്ന് പ്രത്യേക കൗണ്ടര്‍ തന്നെയിട്ടായിരുന്നു ശശികുമാറിന്റെ പ്രവര്‍ത്തനം.നൂറ് കണക്കിനാളുകള്‍ക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം ശശികുമാറിലൂടെ ലഭ്യമായത്. പെന്‍ഷന്‍, പാല്‍വില്‍പ്പന, ക്ഷേമപദ്ധതികള്‍ എന്നിങ്ങനെ ലഭിക്കുന്ന തുക ബാങ്കുകളിലെ തിരക്കൊഴിവാക്കി കൈകളിലെത്തിക്കാന്‍ സാധിച്ചുവെന്നതാണ് ഈ സംവിധാനം കൊണ്ടുണ്ടായ നേട്ടമെന്ന് ശശികുമാര്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ പുല്‍പ്പള്ളി തപാല്‍ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന കൗണ്ടറില്‍ നിരവധി പേരാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ഓരോ ബാങ്കിനും പിന്‍വലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള തുകയാണ് നല്‍കിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വദേശിയായ ശശികുമാര്‍ 1987-ലാണ് വയനാട്ടിലെ ബന്ധുവീട്ടിലെത്തുന്നത്. 1988-ല്‍ പാളക്കൊല്ലി ബ്രാഞ്ച് തപാല്‍ ഓഫീസില്‍ പോസ്റ്റുമാനായി ജോലിക്ക് കയറുന്നത്.പ്രസീതയാണ് ശശികുമാറിന്റെ ഭാര്യ.ഡിഗ്രി വിദ്യാര്‍ഥിനിയായ അഞ്ജലി, പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ അനഘ എന്നിവരാണ് മക്കള്‍.

Leave A Reply

Your email address will not be published.

error: Content is protected !!