മാലിന്യ കുഴിയില്‍ 2 മാനുകള്‍ വീണു
മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വാഴയില്‍ ആലിയുടെ പറമ്പിലെ മാലിന്യ കുഴിയിലാണ് രണ്ടു മാനുകള്‍ വീണത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.മാലിന്യ കുഴിയില്‍ അകപ്പെട്ട മാനുകളില്‍ ഒരെണ്ണം ചത്തു. ഏകദേശം രണ്ട് വയസ് പ്രായമുള്ള മാനാണ് ചത്തത്.രണ്ടാമത്തെ മാനിനെ രക്ഷപ്പെടുത്തി വനത്തില്‍ കൊണ്ടുപോയി വിട്ടു.മക്കിയാട് ഫോറസ്റ്റര്‍ അണ്ണന്‍, മാനന്തവാടില്‍ നിന്നുള്ള അഗ്നി ശമന സേനാംഗങ്ങള്‍ തൊണ്ടര്‍നാട് പൊലീസ് എന്നിവരുടെ സംയുക്ത പരിശ്രമത്തിന്റെ ഭാഗമായാണ് ഒരു മാനിനെ രക്ഷപ്പെടുത്തിയത്.