മുതിരേരി എല്‍.പി സ്‌കൂളില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മുതിരേരി എല്‍.പി സ്‌കൂളില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു. സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേളയില്‍ 110 തരം വിഭവങ്ങള്‍ ഉണ്ടാക്കി. രക്ഷിതാക്കളുടെ അടുക്കള തോട്ടത്തില്‍ നിന്നും ശേഖരിച്ച പച്ചക്കറികള്‍ ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്. പരിപാടി തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ ഷജിത്ത് അധ്യക്ഷത വഹിച്ചു.