സാലറി ചാലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം; ഷാനിമോള്‍ ഉസ്മാന്‍

0

സര്‍ക്കാര്‍ നിര്‍മ്മിതമായ പ്രളയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന് മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പ്രസ്താവിച്ചു. ഈ പ്രളയ ദുരന്തം അതിജീവിക്കുന്നതിന് ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കുന്നതിന് പകരം സാലറി ചാലഞ്ച് എന്ന പേരില്‍ നിശ്ചിത വരുമാനക്കാരായ ജീവനക്കാരില്‍ നിന്നും ഗുണ്ടാ പിരിവ് മാതൃകയില്‍ ശമ്പളം പിടിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കുകയും ഭവന നിര്‍മ്മാണ പദ്ധതി നിര്‍ത്തലാക്കി ജീവനക്കാരന്റെ ഒരു വീടെന്ന സ്വപ്നം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു എന്നും അവര്‍ പറഞ്ഞു . കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ 38-ാം മത് വയനാട് ജില്ലാ സമ്മേളന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാനിമോള്‍ ഉസ്മാന്‍. ജില്ലാ പ്രസിഡണ്ട് വി.സി സത്യന്‍ അധ്യക്ഷത വഹിച്ചു മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. യു.ഡി.എഫ്  ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, കെ .പി സി.സി മെമ്പര്‍ വി.എ മജീദ്, ഗോകുല്‍ദാസ് കോട്ടയില്‍, പോള്‍സണ്‍, ജോയ്, രമേശ് മാണിക്യന്‍, മോബിഷ് പി തോമസ് എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എന്‍.കെ ബെന്നിയും സംഘടനാ ചര്‍ച്ച ജനറല്‍ സെക്രട്ടറി ഇ.എന്‍ ഹര്‍ഷകുമാറും യാത്രയയപ്പ് സമ്മേളനം ട്രഷറര്‍ പി. ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ചവറ ജയകുമാര്‍, ബി മോഹനചന്ദ്രന്‍, കെ.എ മാത്യു, എ.എം ജാഫര്‍
ഖാന്‍, ഉമാശങ്കര്‍, സെക്രട്ടറിയേറ്റ് അംഗം റോയ് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!