അന്തര്‍ ദേശീയ ദുരന്ത ലഘൂകരണ ദിനം ആചരിച്ചു

0

ദുരന്തങ്ങളിലുള്ള സാമ്പത്തിക നഷ്ടം കുറക്കുക എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അന്തര്‍ ദേശീയ ദുരന്ത ലഘൂകരണ ദിനം ആചരിച്ചു. വൈത്തിരി താലൂക്കിന്റെയും പൊഴുതന ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൊഴുതന ടൗണില്‍ നടത്തിയ ബോധവത്കരണ പരിപാടി ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭൂവിനിയോഗവും വികസന പദ്ധതികളും പ്രകൃതിക്കിണങ്ങുന്ന വിധത്തില്‍ തയ്യാറാക്കണം. ഇതിലൂടെ പ്രകൃതി ദുരന്തങ്ങളെ കുറയ്ക്കാനും ഭീമമായ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനും സാധിക്കും. പഞ്ചായത്ത് തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് വയനാടിന്റെ ദുരന്ത സാധ്യതകള്‍, പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!