മുണ്ടേരി അര്‍ബണ്‍ ഹെല്‍ത്ത് സെന്ററിന്  ഇനി പുതിയ കെട്ടിടം 

0

മുണ്ടേരി അര്‍ബണ്‍ ഹെല്‍ത്ത് സെന്റര്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ. അഡ്വ. ടി. സിദ്ദീഖ് നിര്‍വഹിച്ചു. ചടങ്ങില്‍  നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷനായി.ജനോപകാരപ്രദമായുള്ള പദ്ധതി ആക്കി മാറ്റാന്‍ കഴിയുമെന്നും,സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു.നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അര്‍ബണ്‍ ഹെല്‍ത്ത് സെന്റര്‍ സ്ഥല പരിമിതി മൂലം പ്രയാസപ്പെടുന്ന ഘട്ടത്തിലാണ് എം.എല്‍.എ ഫണ്ടിന്റെ സഹായത്തോടെ കല്‍പ്പറ്റ നഗരസഭ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.ചടങ്ങില്‍ മുന്‍ എം.എല്‍ .എ  സി. കെ. ശശീന്ദ്രന്‍ സന്നിഹിതനായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ അജിത ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.ജെ .ഐസക്ക്, അഡ്വ. എ.പി. മുസ്തഫ, ജൈന ജോയി, ഒ.സരോജിനി, സി.കെ. ശിവരാമന്‍ , മുനിസിപ്പല്‍ സെക്രട്ടറി വി.എസ്.സന്ദീപ് കുമാര്‍ ,റസാഖ് കല്‍പ്പറ്റ, പി.പി. ആലി, എ.പി.ഹമീദ്, കെ.കെ.രാജേന്ദ്രന്‍  എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!