കോവിഡ് പ്രതിരോധ കിറ്റ് നല്‍കി

0

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വെന്റിലേറ്റര്‍, ഓക്‌സിജന്‍ കോണ്‍സെന്ററേറ്റര്‍, മാസ്‌ക്, ഗൗണ് എന്നിവയടങ്ങിയ കിറ്റ് വയനാടിനു നല്‍കി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം മാതൃകയായി. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരളാ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജി.പത്മകുമാര്‍ വെന്റിലേറ്ററുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുകയ്ക്കു നല്‍കി ഉത്ഘാടനം ചെയ്തു.കല്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഓക്‌സിജന്‍ കോണ്‍സന്റെറേറ്ററുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.സിംഗപ്പൂര്‍ റെഡ് ക്രോസിന്റെ സഹായത്തോടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന 3 വെന്റിലേറ്ററുകളും ഇരുപതോളം ഓക്‌സിജന്‍ കോണ്‍സന്റെറേറ്ററുകളുമാണ് ഇന്ത്യന്റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലയ്ക്ക് നല്‍കിയത്. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ നാഷണല്‍ ഓഫീസില്‍ നിന്നും ലഭിച്ച മാസ്‌കുകളും ഗൗണുകളും മറ്റു വസ്തുക്കളും റെഡ് ക്രോസ് പ്രവര്‍ത്തകര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് സെന്റെറുകളിലും ആദിവാസി ഊരുകളിലും എത്തിച്ചിട്ടുണ്ട്. റെഡ് ക്രോസ് ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ ഉണ്ണികൃഷ്ണന്‍ എസ്സ് ചടങ്ങില്‍ അധ്യക്ഷനായി. വൈത്തിരി താലൂക്ക് ഇന്‍-ചാര്‍ജ് എ.പി ശിവദാസ്, കെ.ആര്‍ അനില്‍ കുമാര്‍, ബത്തേരി താലൂക്ക് ഇന്‍ചാര്‍ജ്ജ് സുനില്‍ ബാബു, കെ.ജെ.സതീശന്‍, സ്റ്റീഫന്‍ ജേക്കബ്, അനില്‍കുമാര്‍ മാനന്തവാടി, ഷാജി പോള്‍, സക്കീര്‍ ഹുസൈന്‍.ഇ.കെ അബ്ദുള്‍ സമദ്.എം.പി, ഡോ: സോണി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!