മൂന്ന് വര്‍ഷം മുമ്പ് നവീകരണ പ്രവൃത്തികള്‍ക്കായി അടച്ച കല്‍പറ്റയിലെ മല്‍സ്യമാംസ മാര്‍ക്കറ്റ് തുറന്നു. 40 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളൊടെയൊരുക്കിയ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു.ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ അജിത, സി.കെ. ശിവരാമന്‍ , മുനിസിപ്പല്‍ സെക്രട്ടറി വി.എസ്.സന്ദീപ് കുമാര്‍ ,പി.പി. ആലി, എ.പി.ഹമീദ്, ഇ ഹൈദ്രു, നഗരസഭ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.മൂന്ന് വര്‍ഷം മുമ്പാണ് പിണങ്ങോട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മല്‍സ്യമാംസ മാര്‍ക്കറ്റ് നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചത്. ഇതൊടെ ബൈപ്പാസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ തന്നെമറ്റൊരു മാര്‍ക്കറ്റിലേക്ക് മാറ്റുകയായിരുന്നു. നഗരത്തില്‍ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരമുള്ളതിനാല്‍ പലരും മാര്‍ക്കറ്റിലേക്ക് പോകാതെയായി. കച്ചവടം കുറഞ്ഞതോടെ പലരും കടകള്‍അടച്ചുപൂട്ടി. മാര്‍ക്കറ്റിന്റെ പണി പുരോഗമിക്കുന്നതിനിടയില്‍ ലോക്ക്ഡൗണ്‍ വന്നതോടെ നവീകരണം മുടങ്ങിയിരുന്നു. നാട്ടുകാരുടെയും കച്ചവടക്കാരുടെയും പരാതിക്ക് പരിഹാരമായി പണികള്‍ വേഗത്തിലാക്കുകയായിരുന്നു. മത്സ്യ, ഇറച്ചി,കോഴി സ്റ്റാളുകളുമടക്കം 19 സ്റ്റാളുകളാണ് മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതിലൂടെ വലിയ ആശ്വാസത്തിലാണ് നഗരപരിധിയിലെ വ്യാപാരികള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.