ജില്ലയില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ ആധുനികരീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് സ്മാര്‍ട്ട് അങ്കണവാടികളുടെയും, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.പണി പൂര്‍ത്തിയാക്കിയ അംഗന്‍വാടികളുടെയും നൂല്‍പ്പുഴ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും താക്കോല്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ഡയറക്ടര്‍ വി.ജെ. ജോസ് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി.ജില്ലയുടെ സാകേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക് പദ്ധതിയുടെ ഭാഗമായി കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് 120 ലക്ഷം രൂപ ചെലവില്‍ നാല് സ്മാര്‍ട്ട് അങ്കണവാടികളുടെയും, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 20 ലക്ഷം രൂപ ചെലവില്‍ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളുടെ ഉന്നമനത്തിന് സഹായകമാവുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന് നന്ദി അറിയിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. പൂര്‍ത്തിയാക്കിയ അംഗന്‍വാടികളുടെയും നൂല്‍പ്പുഴ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും താക്കോല്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ഡയറക്ടര്‍ വി.ജെ. ജോസ് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ എളമരം കരീം എം.പി, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ബന്ധപ്പട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനിലും, ടി. സിദ്ദിഖ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, കൊച്ചിന്‍ ഷിപ്യാര്‍ഡ് ഡയറക്ടര്‍ (ഫിനാന്‍സ്) വി.ജെ ജോസ്, എ.ഡി.എം ഷാജു എന്‍.ഐ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭ
Sign in
Sign in
Recover your password.
A password will be e-mailed to you.