ട്രൈബല്‍ എഡ്യൂക്കേഷന്‍ മെത്തഡോളജി പദ്ധതി ആരംഭിച്ചു

0

സംസ്ഥാന സര്‍ക്കാരും യു കെ ലിങ്കന്‍ യൂണിവേഴ്‌സിറ്റിയും ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്ന ട്രൈബല്‍ എഡ്യൂക്കേഷന്‍ മെത്തഡോളജി പദ്ധതി ജില്ലയില്‍ ആരംഭിച്ചു.പദ്ധതിയുടെ ഭാഗമായി കല്പറ്റ ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ ചുവരില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളായ കലാകാരന്‍മാര്‍ ചിത്രം വരച്ചു വര്‍ണ്ണശബളമാക്കി.ഗോത്ര സംസ്‌കാരത്തിന്റെ രീതിയില്‍  ഗോത്രകലകള്‍  ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ  കൂടുതല്‍ മികച്ച പഠന നിലവാരത്തിലേക്കെത്തിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.പഠന നിലവാരം ഉയര്‍ത്താനും സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും  പദ്ധതി സഹായകമാകും.ആദിവാസി വിദ്യാഭ്യാസത്തിന് അവരുടെ സംസ്‌കാരവും കലയും അവതരണ രൂപങ്ങളും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.   വിദ്യാഭ്യാസ വകുപ്പിന്റെ മഹിളാ സമഖ്യയാണ് ഈ കലാകാരന്‍മാരെ കണ്ടെത്തി പരിപാടി യിലേക്കെത്തിച്ചത്. പൊതുസ്ഥലങ്ങളില്‍ പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികളെ കൊണ്ട് ചിത്രം വരപ്പിച്ചു, ആദിവാസി സംസ്‌കാരം പൊതുസമൂഹത്തിന് ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ആദിവാസി സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും അത് അവരെ  ബോധ്യപ്പെടുത്തുകയും ചെയ്യുന്ന പരിപാടിയാണിത്.  ചിത്രകലയില്‍ ആഭിമുഖ്യമുള്ള ജില്ലയിലെ മുപ്പതോളം വരുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളായ  പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് ചിത്രരചന നടത്തുന്നതെന്നും, ജില്ലയിലെ മൂന്ന് പ്രധാന സ്ഥലങ്ങളായ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി  പ്രദേശങ്ങളിലും ഈ പരിപാടി സംഘടിപ്പിക്കുന്നുമെന്നും പ്രൊജക്റ്റ് മാനേജര്‍ പി ഇ ഉഷ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!