സിപിഐ താലൂക്ക് ഓഫീസ് ധര്‍ണ നടത്തി
തേയില കൃഷി ചെയ്യാത്ത എസ്റ്റേറ്റിന്റെ കൈവശമുള്ള മുഴുവന്‍ ഭൂമിയും,പാരിസണ്‍സ് എസ്റ്റേറ്റ് മാനേജ്‌മെന്റ് അനധികൃതമായി കൈവശം വച്ചു വരുന്ന 649 ഏക്കര്‍ മിച്ചഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ അധികൃതര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസ് ധര്‍ണ നടത്തി.
സിപിഐ ജില്ലാ അസി. സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു.
എത്രയും പെട്ടെന്ന് സ്ഥലം അളന്നു തിരിച്ച് മിച്ചഭൂമി ഏറ്റെടുക്കാന്‍ ഉള്ള നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. മാനേജ്‌മെന്റിനെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ സമീപനം അവസാനിപ്പിക്കണം. ഗവണ്‍മെന്റ് നയവും തീരുമാനങ്ങളും നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ നേതൃത്വം നല്‍കും.മാനന്തവാടി മണ്ഡലം സെക്രട്ടറി വി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു.അസീസ് കോട്ട, നിഖില്‍ പത്മനാഭന്‍,പി നാണു, വി വി ആന്റണി, കെ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.