വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
മാനന്തവാടി കൃഷിഭവന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും, കര്‍ഷക സഭകളുടെ ഉദ്ഘാടനവും,ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനവും നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പി വി എസ് മൂസ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ മാര്‍ഗരറ്റ് തോമസ്, പി വി ജോര്‍ജ്ജ്, ലേഖ രാജീവന്‍, വി യു ജോയ്, അബ്ദുള്‍ ആസിഫ്, വിപിന്‍ വേണുഗോപാല്‍, സീമന്തിനി സുരേഷ്,കൃഷി ഓഫീസര്‍ എ ടി വിനോയ് എന്നിവര്‍ സംബന്ധിച്ചു. നാളികേര വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന തെങ്ങിന്‍ തൈകളുടെ വിതരണവും ചടങ്ങില്‍ നടത്തി.