സംസ്ഥാനത്തെ കൊവിഡ് മരണനിരക്കു സംബന്ധിച്ച് അവ്യക്തത തുടരവേ വയനാട്ടിലും കണക്കുകളില്‍ വലിയ വ്യത്യാസം.കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും കണക്കുകളിലാണ് വ്യത്യാസമുള്ളത്.തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഇതുവരെ ജില്ലയില്‍ 342 പേര്‍ മരണപ്പെട്ടുവെന്നാണ് കണക്ക്. സര്‍ക്കാര്‍ അംഗീകരിച്ച കണക്ക് പ്രകാരം 227 പേര്‍ മാത്രമാണുള്ളത്.കൊവിഡ് ബാധിച്ച് മരണപ്പെട്ട 115 പേരുടെ കാര്യം സംബന്ധിച്ച് വ്യക്തതയില്ല.
നിലവിലെ ഔദ്യോഗിക കണക്ക് പരിഷ്‌കരിച്ചാല്‍ മാത്രമേ കോവിഡ് ബാധിച്ചു മരിച്ച എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കിട്ടുകയുള്ളൂ.രോഗം മൂര്‍ച്ഛിച്ചു മരണപ്പെട്ടവരൊന്നും ഔദ്യോഗിക കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 147 പേര്‍ മരിച്ച ബത്തേരി താലൂക്കിലാണ് കൂടുതല്‍ മരണം നടന്നത്.വൈത്തിരി താലൂക്കില്‍ 116 പേരും മാനന്തവാടി താലൂക്കില്‍ 79 പേരുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ കണക്കില്‍ മഹാമാരിയില്‍ മരണപ്പെട്ടത്.നഗരസഭയില്‍ ബത്തേരിയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്.കല്‍പറ്റയില്‍ 21 പേരും മാനന്തവാടിയില്‍ 14 പേരും മരിച്ചെന്നാണ് കണക്കുകള്‍.പഞ്ചായത്ത് അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ മരിച്ചത്. അമ്പലവയല്‍ പഞ്ചായത്തിലാണ് 26 പേര്‍.മീനങ്ങാടിയില്‍ 22 പേരും വെള്ളമുണ്ടയില്‍ 18 പേരും മുട്ടില്‍, കണിയാമ്പറ്റ, നെന്മേനി പഞ്ചായത്തുകളില്‍ 17 പേരും കൊവിഡ് ബാധിച്ച് മരണപ്പെട്ടു.