അടച്ചു പൂട്ടപ്പെടുന്ന അനാഥാലയങ്ങള്‍ ജില്ലാ പഞ്ചായത്ത് ഇടപെടുന്നു.

0

 

വയനാട് വിഷന്‍ ബിഗ് ഇംപാക്റ്റ്

ബാലികാമന്ദിരങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തിക്കൊണ്ടു പോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍. അടച്ചുപൂട്ടല്‍ അല്ല മാര്‍ഗമെന്നും, നടത്തിക്കൊണ്ടുപോകാന്‍ കൂട്ടായ പരിശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് വര്‍ഷത്തിനുള്ളില്‍ മാനന്തവാടി രൂപതയുടെ കീഴിലുള്ള അടച്ചുപൂട്ടിയത് മൂന്ന് സ്ഥാപനങ്ങളാണ്. പൂട്ടാന്‍ കാരണം നടത്തി കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയെന്നാണ് നടത്തിപ്പുകാരുടെ വാദം.ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയതായാണ് സൂചന.

ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതോടുകൂടി നിരാലംബരായ പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സൗകര്യം ജില്ലയില്‍ ഇല്ലാതാകും. ഇക്കാരണത്താല്‍ ഈ വിഷയത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുവാനായി വനിത ശിശു വികസന ഓഫീസര്‍ ചുമതലപ്പെടുത്തുമെന്നും, ഇവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനും പരിഹാരം കാണാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോയ്‌സ് ടൗണിലേയും, കുഞ്ഞോമിലെയും, കാട്ടിക്കുളത്തിലെയും ഷെല്‍ട്ടറുകളാണ് നേരത്തെ അടച്ചുപൂട്ടിയത്. അനാഥരും നിരാലംബരുമായ പെണ്‍കുട്ടികളുടെ സുരക്ഷിതമായ സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ജുവനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പെണ്‍കുട്ടികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 5 വയസുമുതല്‍ 18 വയസു വരെയുള്ള മുപ്പതോളം പെണ്‍ക്കുട്ടികളാണ് ഇവിടുത്തെ താമസിച്ചിരുന്നത്. ഇവരെ വൈത്തിരി, ബത്തേരി, മുട്ടില്‍ എന്നിവിടങ്ങളിലെ ബാലികാമന്ദിരങ്ങളിലേക്കാണ് മാറ്റുന്നത്. സ്ഥാപനം പൂട്ടുമ്പോള്‍ മുമ്പ് എം.പി. ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട കരാര്‍ നിലനില്‍ക്കുമോ, തുക തിരികെ പിടിക്കണോ തുടങ്ങിയ പ്രാഥമിക അന്വേഷണങ്ങള്‍ പോലും നടന്നില്ല. കുട്ടികളുടെ സ്ഥാപനം എന്ന നിലയില്‍ അനുവദിക്കപ്പെട്ട രണ്ട് സ്ഥാപനം പൂട്ടിയ സാഹചര്യത്തില്‍ സര്‍ക്കാരിലേക്ക് തിരികെപ്പിടിക്കണമെന്നാണ് ആവശ്യവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയതായിയാണ് സൂചന.

Leave A Reply

Your email address will not be published.

error: Content is protected !!