കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എലിപ്പനി 6 മാസത്തിനിടെ നാല് പേര്‍ക്ക് രോഗം

0

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എലിപ്പനി പടരുന്നു ആറ് മാസത്തിനിടെ നാല് പേര്‍ക്ക് രോഗം. ഒരാള്‍ മരിച്ചു. ടൗണിലെ ഓവ് ചാലിലെ മലിനജലം ഒഴുകുന്നത് ഗവേഷണ കേന്ദ്രത്തിലെ വയലിലേക്കാണ്. പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ഗവേഷണകേന്ദ്രം മേധാവി കെ. അജിത്ത് കുമാര്‍

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കിടയിലാണ് എലിപ്പനി പടരുന്നത്. ആറ് മാസത്തിനിടെ നാല് പേര്‍ക്ക് രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ആര്‍.എ.ആര്‍.എസി ന് മുന്നിലൂടെ ഒഴുകുന്ന ഓവുചാലിലെ മലിനജലം ഗവേഷണ കേന്ദ്രത്തിലെ വയലിലേക്ക് ഒഴുകുന്നതാണ് തൊഴിലാളികള്‍ക്ക് രോഗം പടരാന്‍ കാരണമെന്നാണ് നിഗമനം.ടൗണിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്നതും,വിനോദ സഞ്ചാരികള്‍ ഓവ് ചാലിലേക്ക് ഒഴുവാക്കുന്നതുമായ മാലിന്യങ്ങള്‍ മഴ പെയ്യുമ്പോള്‍’ നിറഞ്ഞ് കവിഞ്ഞ് ഗവേഷണ കേന്ദ്രത്തിലേക്ക് ഒഴുകുകയാണ്. അഞ്ഞൂറോളം വരുന്ന തൊഴിലാളികളാണ് ഗവേഷണ കേന്ദ്രത്തില്‍ പണിയെടുക്കുന്നത്.ഓവ് ചാലിലെ മലിനജലം ഗവേഷണ കേന്ദ്രത്തിലേക്ക് വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിനും മുന്‍പ് പരാതി നല്‍കിയിട്ടുണ്ടെന്ന് ഗവേഷണകേന്ദ്രം മേധാവി കെ. അജിത്ത് കുമാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!