ത്രിദിന കൊവിഡ് വാക്‌സിനേഷന്‍  ക്യാമ്പിന് തുടക്കമായി

0

റോട്ടറി ക്ലബ്ബ് സുത്താന്‍ ബത്തേരി, ഇന്ത്യന്‍ അക്കാദമി ഓഫ് പീടിയാട്രിക്‌സ്, വിനായക, വിക്ടറി ഹോസ്പിറ്റലുകളുടെ സഹകരണത്തോടെ  നടത്തുന്ന ത്രിദിന കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി.  ചൊവ്വാഴ്ച വരെ നീണ്ടു നില്‍ക്കുന്ന  കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ബത്തേരി റോട്ടറി ക്ലബ്ബില്‍ എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് പി പി ബിജു അധ്യക്ഷനായിരുന്നു.ആദ്യഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവര്‍ക്ക് ക്യാമ്പില്‍ പങ്കെടുത്ത് രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡോ മധുസൂദനന്‍, ഗീവര്‍ഗീസ് മൂലഞ്ചേരി, ഇ പി  മോഹന്‍ദാസ്, ഇ വി വിനയന്‍, പ്രമോദ്, വി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!