സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്ന വനം കൊള്ളക്കെതിരെ ഐ എന്‍ ടി യു സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന വ്യാപകമായി പൊതു സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് പ്രതിഷേധിച്ചു. കല്‍പ്പറ്റയില്‍ നടന്ന വയനാട് ജില്ലാ തല ഉദ്ഘാടനം കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ : ടി സിദ്ധീഖ് എം എല്‍ എ നിര്‍വ്വഹിച്ചു. ഐ എന്‍ ടി യു സി യുവ തൊഴിലാളി വിഭാഗം ജില്ലാ പ്രസിഡന്റ് സാലിറാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു.ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി , യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കബീര്‍ , വി നൗഷാദ് , ഗൗതം ഗോകുല്‍ദാസ്, സുബൈര്‍ ഓണി വയല്‍, ജോബി പാറക്കടന്‍,ആബിദ് പുല്‍പ്പാറ , ജോര്‍ജ് അഞ്ജലി , സജീഷ് പിടി, അനൂപ് കെ സി എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.