ഓണ്‍ലൈന്‍ പഠന സഹായ പദ്ധതിയുമായി കേരള എന്‍.ജി.ഒ അസോസിയേഷന്‍

0

നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി പാത്ത് ഫൈന്‍ഡര്‍ പദ്ധതിയുമായി കേരള എന്‍.ജി.ഒ അസോസിയേഷന്‍. പദ്ധതിയുടെ ഒന്നാംഘട്ടമായി ഡിജിറ്റല്‍ ടി.വി, മൊബൈല്‍ ഫോണ്‍ എന്നിവ കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ എന്നിവര്‍ക്ക് കൈമാറി. സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, ട്രഷറര്‍ ഷാജി കെ.ടി, അഭിജിത്ത് സി.ആര്‍, ജയന്‍ ഇ.വി, റഷീദ് ചോല എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!