താടിയുള്ളപ്പനെ പേടിയുള്ളു, റോഡ് റോളര്‍ എടുത്ത് മാറ്റി

0

 

താടിയുള്ളപ്പനെ പേടിയുള്ളു എന്ന പഴമൊഴി കണക്കെയാണ് മാനന്തവാടിയിലെ പൊതുമരാമത്ത് വകുപ്പിന്റെ അവസ്ഥ.മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ വര്‍ഷങ്ങളായി തുരുമ്പ് പിടിച്ച് റോഡരികില്‍ കിടന്ന റോഡ് റോളര്‍ എടുത്ത് മാറ്റി.

പണ്ടെ പൊതുമാരാമത്ത് വകുപ്പിനെ കുറിച്ച് പരാതികളേറെയാണ്. റോഡായാലും പാലമായാലും കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കില്ലെന്ന ആക്ഷേപത്തോടൊപ്പം റോഡ് റോളര്‍ ഉള്‍പ്പെടെ ഉപയോഗശൂന്യമായവ റോഡരികില്‍ ഉപേക്ഷിച്ചു പോകും. അത്തരത്തിലുള്ള ഒരു റോഡ് റോളറാണ് മാനന്തവാടി കോഴികോട് റോഡരികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമദ് റിയാസ് പനവല്ലിയില്‍ ഒരു ചടങ്ങിന് പോകുന്നത് ഇത് വഴിയായിരുന്നു. അതുകൊണ്ട് തന്നെ ഇന്നലെ വൈക്കീട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ക്രയിന്‍ ഉപയോഗിച്ച് റോഡ് റോളര്‍ മാറ്റുകയും ചെയ്തു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം വകുപ്പ് കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ എത്തിയാല്‍ ഉദ്യോഗസ്ഥ വൃന്തവും താനെ കര്‍മ്മ നിരതമാകുമെന്ന കാര്യം ഉറപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!