ഓണ്‍ലൈന്‍ പഠനത്തിന് സ്‌കൗട്ട് അസോസിയേന്റെ കൈത്താങ്ങ്

0

ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വയനാട് ജില്ലാ അസോസിയേഷന്‍ വിദ്യാലയങ്ങളിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി.ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ സ്‌കൗട്ടുകള്‍ സ്‌പോണ്‍സര്‍ ചെയ്ത മൊബൈല്‍ ഫോണുകള്‍ നല്‍കി ജില്ലാതല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എം.പി. വല്‍സണ്‍ നിര്‍വ്വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മനോജ് തോട്ടുംകര,റെജി പുന്നോലില്‍,ജോസ് പുന്നക്കുഴി,ഹെഡ് മാസ്റ്റര്‍ ബിജി എം അബ്രഹാം,സതീഷ് ബാബു, ഷൈനി മൈക്കിള്‍ , മനോജ് മാത്യു, സിസ്റ്റര്‍ ലൂസി റ്റി ജെ, സനില്‍ പി.എം, ബിനു ജെയിംസ് ,സിസ്റ്റര്‍ അസൂന്ത എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!