ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

മില്‍ക്ക് ഷെഡ് വികസന പദ്ധതി; ജൂലൈ 5 വരെ അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതരസംസ്ഥാനങ്ങളില്‍ നിന്നു കിടാരി പശുക്കളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനുമായുള്ള അപേക്ഷ ജൂലൈ 5 വരെ നീട്ടി.
താല്‍പ്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് സുല്‍ത്താന്‍ ബത്തേരി 04936 222905, കല്പറ്റ 04936 206770, മാനന്തവാടി 04935 244093, പനമരം 04935 220002 എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളിലോ അതത് ക്ഷീര സംഘങ്ങളിലോ ജൂലൈ 5 നു 5 മണിക്കകം സമര്‍പ്പിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കാവുകള്‍ക്ക് ധനസഹായം

 

ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 2021-22
വര്‍ഷത്തില്‍ സാമ്പത്തികസഹായം നല്‍കുന്നതിന് സംസ്ഥാന വനംവന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കര്‍മ്മപദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. നിശ്ചിത ഫോമിലുളള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉളളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍ ജൂലായ് 31 നകം കല്‍പ്പറ്റയിലുളള സാമുഹ്യ വനവല്‍ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിച്ചിരിക്കണം.

അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കുമായി 04936-202623 ഫോണ്‍ നമ്പറിലോ, കല്‍പ്പറ്റയിലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലോ, കല്‍പ്പറ്റ,
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുമായോ നേരിട്ട് ബന്ധപ്പെടാം. അപേക്ഷ ഫോം വനംവകുപ്പിന്റെ വെബ്സൈറ്റായ ംംം.സലൃമഹമളീൃലേെ.ഴീ്.ശി ലും ലഭ്യമാണ്.

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

 

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ചിന്നൂസ് ഫുഡ് പ്രോഡക്ട് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുല്‍പ്പള്ളി ഭാഗങ്ങളില്‍ ജൂണ്‍ 25 വരെ ബേക്കറി സാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പൊഴുതന പഞ്ചയത്തില്‍ ആറാം വാര്‍ഡില്‍ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയും പോസിറ്റീവാണ്.

പടിഞ്ഞാറത്തറ കോതമംഗലം കോളനി, ചെമ്പകച്ചാല്‍ താഴെ കുളത്തൂര്‍ കോളനി, ചുണ്ടേല്‍ എസ്റ്റേറ്റ് പൂക്കൊടുക്കുന്നു, പൊഴുതന പെരുംകൊടപൊടി കോളനി, മാനന്തവാടി വേമം കോളനി, മീന്‍കൊല്ലി കോളനി, പടുകാണി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

വനമിത്ര അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

 

ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2021-22 ല്‍ വനമിത
അവാര്‍ഡ് നല്‍കുന്നു. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധസസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് വീതം നല്‍കും. ജില്ലയില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ ജൂലായ് 31 നു മുമ്പായി കല്‍പ്പറ്റയിലുളള സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04936 202623

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ടിക്കല്‍ സെക്ഷനിലെ കരിങ്ങാരി കപ്പേള, തരുവണ, പുലിക്കാട്, ആര്‍വാള്‍, ചെറുകര, കൊച്ചുവയല്‍ എന്നിവിടങ്ങളില്‍ നാളെ ബുധന്‍രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

 

വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിംമ്പടകുനി, അമ്പലകുന്ന്, ചുണ്ടക്കര, പന്തലാടികുന്ന്, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും.

 

കൗണ്‍സലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. ഇന്റേണ്‍ഷിപ്പും, പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ചേരാനാഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന സ്റ്റഡി സെന്ററുകളുമായി ബന്ധപ്പെടുക. കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സലിംഗ്, കേണിച്ചിറ, ഫോണ്‍ 9400751874

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി
കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ്
പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍
കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -33. ഫോണ്‍ 0471 2325101, 2325102. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്.

15 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന

പ്രായപരിധി ഇല്ല. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക: ആയോധനാ ഫൗണ്ടഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 9447683169.

 

വാഹന രജിസ്ട്രേഷന്‍ നടത്തും

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘുകരിച്ചതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ദിവസം 20 വാഹനങ്ങള്‍ളുടെ പരിശോധന നടത്തും. ഓണ്‍ലൈനില്‍ ടോക്കണ്‍ ബുക്ക് ചെയ്ത് ജില്ലയിലെ മൂന്ന് ഓഫീസുകളിലും രജിസ്ട്രേഷനും ഫിറ്റ്നെസിനുമായി ജൂലൈ ഒന്നു മുതല്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കാവുന്നതാണെന്ന് റിജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

സാക്ഷ്യപത്രം നല്‍കണം

പനമരം ഗ്രാമ പഞ്ചായത്തില്‍ നിന്നും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുളള പെന്‍ഷന്‍, വിധവ പെന്‍ഷന്‍, ഗുണഭോക്താക്കള്‍ വിവാഹം- പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ജൂലൈ 5 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ 04935 220772

 

Leave A Reply

Your email address will not be published.

error: Content is protected !!