ഹോം കെയര്‍ പദ്ധതി വിജിലന്‍സ് അന്വേഷിക്കണമെന്ന് യുഡിഎഫ്

0

2015 2020 കാലയളവില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് രോഗികള്‍ക്കായുള്ള ഹോം കെയറുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തികളും വിജിലന്‍സ് അന്വേഷിക്കണമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് വേണ്ടി പ്രതിവര്‍ഷം 12 ലക്ഷം രൂപയാണ് നീക്കി വെക്കുന്നത്.പാലിയേറ്റീവ് നഴ്‌സുമാരുടെ വേതനം,ഇന്ധന ചിലവ്,ലഘുഭക്ഷണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഭക്ഷണ ചിലവ് മാസം പരമാവധി 3000 രൂപയാണ്. എന്നാല്‍ ഇതിന് വിരുദ്ധമായി വന്‍ ക്രമക്കേടാണ് പദ്ധതി പ്രകാരം നടന്നത്.2019- 20 വര്‍ഷം 136150 രൂപയും,20- 21 ല്‍ 128316 ഭക്ഷണ ഇനത്തില്‍ ചിലവഴിച്ചു.പാലിയേറ്റീവ് പ്രവര്‍ത്തനവുമായി ഒരു ബന്ധവും ഇല്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ 5 വര്‍ഷമായി പണം നല്‍കിയിട്ടുള്ളത്.വ്യാജ ബില്ലും, ഒപ്പും ഉപയോഗിച്ച് വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജുലായ് 2ന് വാളാട് പിഎച്ച്‌സിക്കു മുന്നില്‍ പ്രതിഷേധ സംഗമം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!