അമൃത വിദ്യാലയം പെയിന്‍ ആന്റ് പാലിയേറ്റീവ് ടീം രൂപീകരിക്കും
ഡോക്ടേര്‍സ് ഡേയോടനുബന്ധിച്ച്മാനന്തവാടിഅമൃത വിദ്യാലയം അമൃതസ്പര്‍ശം പെയിന്‍ ആന്റ് പാലിയേറ്റീവ് ടീം രൂപീകരിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉദ്ഘാടനംപത്മഭൂഷണ്‍ ഡോ: ധനഞ്ജയ് ദിവാകര്‍ നിര്‍വ്വഹിക്കും.റിട്ട: ഡെപ്യുട്ടി വിദ്യാഭ്യാസ മീഡിയ ഓഫീസര്‍ പ്രഭാകറിനെ ചടങ്ങില്‍ ആദരിക്കും.
ഓണ്‍ലൈന്‍മീറ്റിങ്ങില്‍ വയനാട് മെഡിക്കല്‍ കോളേജിലെ ഡോ: സജേഷ്. ഡോ : ഗൗരി ഭായ്, എന്നിവര്‍ കോവിഡ് കാലത്തെ മഴക്കാല അനുബന്ധ രോഗങ്ങള്‍ക്കുംആര്‍ത്തവ ,ഗര്‍ഭാശയ സംബന്ധമായ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതാണ്.ജാതി മത ഭേദമന്യേ സേവന മനസ്‌ക്കരായ 16 മുതല്‍ 60 വയസ്സുവരെയുള്ള എല്ലാവര്‍ക്കും അമൃത സ്പര്‍ശം പാലിയേറ്റീവ് ടീമില്‍ അംഗങ്ങളാകാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക്
8848321951, 8129441933,81294 41933 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക വാര്‍ത്താ സമ്മേളനത്തില്‍
പ്രിന്‍സിപ്പാള്‍ പൂജിതാമൃത ചൈതന്യ, , വിനീത , ജീന വിനോദ് എന്നിവര്‍ പങ്കെടുത്തു.