കര്‍ഷക പ്രതിഷേധ സമരം നടത്തി
കൃഷി സംരക്ഷിക്കൂ,ജനാധിപത്യത്തെ രക്ഷിക്കൂ,ഇന്ത്യയെ പരിരക്ഷിക്കു എന്ന മുദ്രാവാക്യവുമായി അടിയന്തരാവസ്ഥയുടെ 46 വര്‍ഷം പിന്നിട്ട പശ്ചാത്തലത്തില്‍ സയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ പുളിഞ്ഞാലില്‍ നടത്തിയ കര്‍ഷക പ്രതിഷേധ സമരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വി.ജോസഫ് അധ്യക്ഷത വഹിച്ചു.കുന്നുമ്മല്‍ മൊയ്തു,കമ്പ ആലി, ജോയ്.കെ, വി.ഹഷീം, ഷബീറലി വെള്ളമുണ്ട, സുനില്‍ പ്രേംനാഥ്, ജുബൈരിയ അന്‍സാര്‍, റാഷിദ് ടി എന്നിവര്‍ സംസാരിച്ചു.