ഹൃദയപൂര്‍വ്വം തലപ്പുഴ ക്യാമ്പയിന് തുടക്കമായി
മാനന്തവാടി ബ്ലോക് പഞ്ചായത്ത് തലപ്പുഴ ഡിവിഷനില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഹൃദയപൂര്‍വ്വം തലപ്പുഴ ക്യാമ്പയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് അധ്യക്ഷത വഹിച്ചു.ക്യാമ്പയിന്‍ തുടക്കം കുറിച്ച് ഡിവിഷന്‍ മെമ്പര്‍ അസീസ് വാളാടിന്റെ നേതൃത്വത്തില്‍ നാനൂറോളം കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ഡിവിഷനിലെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉപഹാരം നല്‍കി ആദരിച്ചു. .ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ്‌സി ഷാജു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷന്‍മാരായ ലൈജി തോമസ്, ജോസ് കൈനിക്കുന്നേല്‍, മെമ്പര്‍മാരായ ജോസ് പാറക്കല്‍,ടീ.കെ.ഗോപി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ.പുഷ്പന്‍,എം.ജി.ബാബു,സിദ്ദിഖ് മക്കിമല,മാധവന്‍ ഇടിക്കര,സംഘാടക സമിതി അംഗങ്ങളായ നിധിന്‍ തലപ്പുഴ,പി. എസ്.രാജേഷ്,വിജിന്‍ തലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.