നിലംപതിക്കാറായി ഇരുനില കെട്ടിടം, അപകട ഭീതിയില്‍ ഒരു കുടുംബം

0

പനമരം കൈതക്കല്‍ ഡിപ്പോക്ക് സമീപത്തെ ചെറുവത്ത് റഷീദും കുടുംബവുമാണ് അപകട ഭീതിയില്‍ കഴിയുന്നത്. വീടിനോട് ചേര്‍ന്നുള്ള ഇരുനില കെട്ടിടം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.റഷീദിന്റെ വീടിനോട് ചേര്‍ന്ന്് 8 സെന്റ് സ്ഥലത്താണ് ഇരുനില കെട്ടിടം. 2019 ല്‍ പനമരം പഞ്ചായത്ത് കെട്ടിടം പോളിച്ച് നീക്കണമെന്ന് നോട്ടീസ് നല്‍കിയെങ്കിലും കെട്ടിട ഉടമ ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. വീടും ജീവനും സംരക്ഷിക്കണമെങ്കില്‍ കെട്ടിടം പൊളിച്ച് നീക്കുക മാത്രമാണ് മാര്‍ഗ്ഗമെന്ന് നാട്ടുകാരും റഷീദും പറയുന്നു.

ഏകദേശം പത്ത് വര്‍ഷമേ ഇതിന് പഴക്കമുള്ളൂ. മുകളില്‍ ഡോര്‍മെറ്ററി സൗകര്യവും താഴെ കടമുറികളുമുള്ളതാണ് കെട്ടിടം ഏത് നിമിഷവും ഇത്തകരുമെന്ന അവസ്ഥയാണ്.കെട്ടിടത്തിന്റെ തറയും ചുമരും തമ്മില്‍ ബന്ധം വിച്ഛേദിച്ച് പുറക് വശത്ത് നീളത്തില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. മുകളിലത്തെ നിലയില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട് പ്രധാന റോഡിനോട് ചേര്‍ന്ന് കെട്ടിടം സ്ഥിതി ചെയ്യുന്നതിനാലും കുത്തനെ ഇറക്കമായതിനാലും വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ കെട്ടിടത്തില്‍ ഇടിച്ചാല്‍ കെട്ടിടം നിലംപൊത്തുന്നതിനോടപ്പം റഷീദിന്റെ വീടും ഇല്ലാതാകും പ്രായം ചെന്ന മാതാവും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് റഷീദിന്റെ കുടുംബം കെട്ടിടത്തിന്റെ ദുരവസ്ഥ കണ്ട് 2019 ല്‍ പനമരം പഞ്ചായത്ത് കെട്ടിടം പോളിച്ച് നീക്കണമെന്ന് നോട്ടീസ് നല്‍കിയെങ്കിലും കെട്ടിട ഉടമ ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. കെട്ടിടയുടമയുടെ സ്വാധീനമാണ് ഇതിന് കാരണമെന്നാണ് അറിയുന്നത്.റഷീദിന്റെ വീടും ജീവനും സംരക്ഷിക്കണമെങ്കില്‍ കെട്ടിടം പൊളിച്ച് നീക്കുകയെ മാര്‍ഗ്ഗമുള്ളൂ എന്ന് നാട്ടുകാരും റഷീദും പറയുന്നു – പലതവണ പരാതി കൊടുത്തെങ്കിലും യാതോരു നടപടിയും സ്വീകരിച്ചിട്ടില്ല. കെട്ടിടം തകരുന്ന അവസ്ഥ പലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അത്തരമൊരു അവസ്ഥ ഇവിടെയും ആവര്‍ത്തിക്കുമോ എന്ന ഭയമാണ് റഷീദിനും കുടുംബത്തിനുമുള്ള ആശങ്ക

Leave A Reply

Your email address will not be published.

error: Content is protected !!