ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി  ശ്രീ അയ്യപ്പന്‍ കാവ് ക്ഷേത്ര കമ്മിറ്റി

0

മാനന്തവാടി നഗരസഭ 31-ാം ഡിവിഷന്‍ പാലാക്കുളി അംഗണ്‍വാടിയിലെ പൊതു പഠനമുറിയില്‍ കുളങ്ങര ശ്രീ അയ്യപ്പന്‍ കാവ് ക്ഷേത്ര കമ്മിറ്റി ടെലിവിഷന്‍ നല്‍കി.വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ഡിവിഷന്‍ കൗണ്‍സിലര്‍ നാരായണന്‍ ക്ഷേത്രം ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നു.ടെലിവിഷന്‍ സമര്‍പ്പണവും സ്വിച്ച് ഓണ്‍ കര്‍മ്മവും നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി നിര്‍വ്വഹിച്ചു.ഡിവിഷന്‍ കൗണ്‍സിലര്‍ എം.നാരായണന്‍ അധ്യക്ഷത വഹിച്ചു.അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, ക്ഷേത്രം ഭാരവാഹികളായ എം.കൃഷ്ണന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മണ്ണം കടവത്ത്,അംഗന്‍വാടി ടീച്ചര്‍ ഉഷ മെതിയറ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!