പുതിയകണ്ടി ആദിവാസി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി

0

മാനന്തവാടി നഗരസഭയിലെ ഒഴക്കോടി പുതിയകണ്ടി ആദിവാസി കോളനിയില്‍ ദേശീയ സേവാഭാരതി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കി.വര്‍ഷങ്ങളായി കോളനിവാസികള്‍ കുടിവെള്ളക്ഷാമം അനുഭവിച്ചുവരികയായിരുന്നു.കിണര്‍ നിര്‍മ്മിച്ച് 2,000 ലിറ്ററിന്റെ രണ്ട് ടാങ്കുകള്‍ വെച്ച് എല്ലാ വീടുകളിലും പൈപ്പ് ലൈന്‍ സ്ഥാപിച്ചു. രണ്ടര ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് അമൃതധാര എന്ന പേരില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. 17 വീടുകളിലായി 21 കുടുംബങ്ങളാണ് ഇവിടെയുള്ളത്.

കുടിവെള്ള പദ്ധതി വേണമെന്ന് ഇവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പുഷ്പാരാജന്‍, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷ് പ്രദീപ് തോണിച്ചാല്‍, കണ്ണന്‍ കണിയാരം, എം.ആര്‍.സനല്‍കുമാര്‍, സി.കെ.രാമകൃഷ്ണന്‍, എ.കെ.ജി.ഗിരീഷ്‌കുമാര്‍, മനോജ് ഒഴക്കോടി, സുമാ രാമന്‍ എന്നിവര്‍ സംസാരിച്ചു. കെ.സന്തോഷ്, കെ.സുനില്‍കുമാര്‍,കെ.ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!