വയനാട് മെഡിക്കല്‍ കോളേജില്‍ നാളെ മുതല്‍ കിടത്തി ചികിത്സ ആരംഭിക്കും

0

കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലായിരുന്നു ജില്ലാശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്.ഇനി മുതല്‍ കിടത്തി ചികിത്സയും മറ്റ് സംവിധാനങ്ങളും മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും.മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയെങ്കിലും കിടത്തി ചികിത്സയും ഓപ്പറേഷനും ഉള്‍പ്പെടെ ഇല്ലാത്തതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒ.പി.വിഭാഗം ഉള്‍പ്പെടെ മാനന്തവാടിയിലെ തന്നെ മൂന്ന് സ്വകാര്യ ആശുപത്രികളെ സാറ്റ് ലെറ്റ് ആശുപത്രിയാക്കി മാറ്റി ചികിത്സ ക്രമീകരിക്കുകയാണ് ഉണ്ടായത്. പിന്നീട് ഒന്നാം ലോക്ക് ഡൗണിന് ശേഷം ഒ.പി.വിഭാഗങ്ങള്‍ മാനന്തവാടി ഗവ: യു.പി.സ്‌ക്കൂളിലേക്ക് മാറ്റുകയും ഗൈനക്ക് വിഭാഗവും, പീഡിയാട്രിക്ക് വിഭാഗവും വീണ്ടും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും കിടത്തി ചികിത്സയും മറ്റും കല്‍പ്പറ്റ ജനറല്‍ ആശുപത്രി പനമരം താലൂക്ക് ആശുപത്രി, പീച്ചംങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ക്രമീകരിക്കുകയായിരുന്നു.പിന്നീട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതിന് പിന്നാലെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയെങ്കിലും കിടത്തി ചികിത്സയും ഓപ്പറേഷനും ഉള്‍പ്പെടെ ഇല്ലാത്തതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. നാളെ കിടത്തി ചികിത്സയും മറ്റും തുടങ്ങുന്ന തോടെ രോഗികള്‍ക്ക് ഏറെ അനുഗ്രഹവുമാവും.

Leave A Reply

Your email address will not be published.

error: Content is protected !!