പുള്ളിമാനിനെ വേട്ടയാടിയ സംഘം പിടിയില്‍

0

കേളമംഗലം വനത്തില്‍ പുള്ളിമാനിനെ വേട്ടയാടിയ അഞ്ചംഗ സംഘമാണ് വനംവകുപ്പിന്റെ പിടിയിലായത്. അതിരാറ്റുകുന്ന് മറ്റത്തില്‍ ഷാജി, മറ്റത്തില്‍ ഷിജു, കേളമംഗലം മാപ്പാനിക്കാട്ട് ഷിജു, കേണിച്ചിറ എടപ്പുളവില്‍ ഷാജിര്‍, കേളമംഗലം കോളനിയിലെ രതീഷ് എന്നിവരാണ് പിടിയിലായത്. അതിരാറ്റുകുന്നിലെ ഒരു വീട്ടില്‍ നിന്നാണ്  പാചകം ചെയ്ത മാനിറച്ചി, കൊമ്പ്, തോല്‍, വേട്ടയാടാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സഹിതം ഇവര്‍ പിടിയിലായത്.കേണിച്ചിറ നടവയല്‍ കൂളിവയല്‍ സ്വദേശികളായ മറ്റ് മൂന്ന് പേര്‍ കൂടി പിടിയിലാവാനുണ്ട് .

Leave A Reply

Your email address will not be published.

error: Content is protected !!