പട്ടാപകല്‍ കടുവയുടെ ആക്രമണം
തൃശ്ശിലേരി ജനവാസ കേന്ദ്രത്തില്‍ പട്ടാപകല്‍ കടുവ ആടിനെ കൊന്നു.പിതാവും മകളും തലനാരിഴക്ക് രക്ഷപ്പെട്ടു. തൃശ്ശിലേരി ആനപ്പാറ വെട്ട് കല്ലാനിക്കല്‍ കുട്ടപ്പന്റെ നാല് വയസ്സ് പ്രായമുള്ള ആടിനെയാണ് കടുവ കൊന്നത്.ഫോറസ്റ്റര്‍ ടി.ആര്‍.സന്തോഷ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍മാരായ എസ്.ആര്‍.നവീന്‍, ശിവജി, ശരണ്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞ വര്‍ഷവും ഇവിടെ കടുവ പ്രദേശത്തെ ആടുകളെ കൊന്നിരുന്നു.
തൃശ്ശിലേരി ആനപ്പാറ മാങ്ങാ കൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മേയാന്‍ വിട്ട ആടുകള്‍ക്ക് നേരെയാണ് കടുവയുടെആക്രമണമുണ്ടായത്.ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്കാണ് രണ്ട് ലിറ്റര്‍ പാല്‍ കറവയുള്ള വെട്ട്കല്ലാനിക്കല്‍ കുട്ടപ്പന്റെആടിനെ ആക്രമിച്ച് കൊന്നത്.കുട്ടപ്പനും, മകള്‍ അശ്വതിയും ചേര്‍ന്നാണ് പതിനെട്ട് ആടുകളെ മേയ്ക്കാന്‍ കൊണ്ട് പോയത്.വൈകുന്നേരമായപ്പോള്‍ ആടുകളെ തിരിച്ച് വീട്ടിലേക്ക് കൊണ്ട് വരുമ്പോഴാണ് ആ ടുകള്‍ക്ക് നേരെകടുവയുടെ ആക്രമണമുണ്ടായത്കടുവയുടെ ആക്രമണത്തില്‍ നിന്നും പിതാവും മകളും അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്.ആടുകള്‍ ചിന്നി ചിതറി ഓടുന്നതിനിടയില്‍ കൂട്ടത്തില്‍ ഏറ്റവും വലിയ
ആടിനെയാണ്കടുവ പിടിച്ചു വനത്തിലേക്ക് കൊണ്ടുപോയത്. വനപാലകരും, നാട്ടുകാരും വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആടിനെ കണ്ടെത്താനായില്ല.ഏതാനും ദിവസം മുന്‍പ് പ്രദേശത്തെ തോട്ടാപ്പുള്ളി റോസമ്മയുടെ വളര്‍ത്ത് നായയെ കടുവ കൊന്നിരുന്നു.കഴിഞ്ഞ വര്‍ഷവും ഇവിടെകടുവ പ്രദേശത്തെ ആടുകളെ കൊന്നിരുന്നു.