തമിഴ് സിനിമാ താരം ദളപതി വിജയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ആരാധക കൂട്ടായ്മ. മാസ്റ്റേഴ്സ് ബത്തേരിയുടെ നേതൃത്വത്തില്‍ ഓട്ടോതൊഴിലാളികള്‍ക്ക് കൈത്താങ്ങായും,രക്ത ദാന ക്യാമ്പ് നടത്തിയും,നിരാലംബര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കിയുമാണ് വിജയിയുടെ ജന്മദിനം ആഘോഷിച്ചത്.
കൊവിഡ് പ്രതിസന്ധികാരണവും ഇന്ധവില വര്‍ധനവ് കാരണവും പ്രതിസന്ധി അനുഭവിക്കുന്ന ഓട്ടോതൊഴിലാളികള്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതം വാഹനത്തില്‍ സൗജന്യമായി നിറച്ചുകൊടുത്തു. സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്തെ പമ്പില്‍ നിന്നും 50-ാളം ഓട്ടോകള്‍ക്കാണ് ഇന്ധനം സൗജന്യമായി മാസ്റ്റേഴ്സ് കൂട്ടായ്മ നല്‍കിയ്ത്. ഇതിനുപുറമെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ രക്തദാന ക്യാമ്പ്, അമ്പലവയല്‍ ഗാന്ധിസദനത്തി്ല്‍ ഒരു ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളും എത്തിച്ചുനല്‍കിയാണ് തമിഴ് താരം ദളപതി വിജയിയുടെ ജന്മദിനം അദ്ദേഹത്തിന്റെ ആരാധകരുടെ കൂട്ടായ്മയായ മാസ്റ്റേഴ്സ് ബത്തേരി വേറിട്ടരീതിയില്‍ ആഘോഷിച്ചത്. പരിപാടിക്ക് നൗഫല്‍, അഥുല്‍, വിമല്‍, അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.