പെണ്‍കുട്ടികളുടെ ആത്മഹത്യ: പ്രത്യേക സംഘം രൂപികരിക്കണം

0

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പുല്‍പ്പള്ളി മേഖലയില്‍ 5 ഓളം കൗമാരക്കാരായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ:പി ഡി സജി മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. 20 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യ നാട്ടില്‍ ഭീതി പരത്തുകയാണ്.മരണ കാരണമാകുന്ന സാമൂഹികവും മാനസികവും ഭൗതീകവുമായ കാര്യങ്ങള്‍ അന്വേഷണവും പഠന വിധേയവുമാക്കണമെന്നും പി ഡി സജി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!