ഡിഎം വിംസില്‍ അതിനൂതന സ്‌ട്രോക്ക് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

0

ഡിഎം വിംസ് സ്‌ട്രോക്ക് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ നിര്‍വഹിച്ചു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് എ കെ റഫീഖ്,എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് മ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ്,സലീം പി കെ,ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്താ,മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍,ന്യൂറോളജിസ്റ്റ് ഡോ.പ്രതീഷ് ആനന്ദ്.ആര്‍,ന്യൂറോ സര്‍ജന്‍ ഡോ വിനയ് കുമാര്‍, അത്യാഹിത വിഭാഗം മേധാവി ഡോ. സര്‍ഫറാജ് ഷെയ്ഖ്,  എന്നിവര്‍ പങ്കെടുത്തു.

പക്ഷാഘാതം കാരണം ജീവന്‍ നഷ്ടപെടുന്ന ആളുകളുടെ എണ്ണം ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ന്യൂറോളജിസ്റ്റ്,ന്യൂറോസര്‍ജന്‍,എമര്‍ജന്‍സി ഫീസിഷ്യന്‍സ് എന്നിവരടങ്ങിയ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ സ്‌ട്രോക്ക് സെന്റര്‍ ഡി എം വിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു. എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സംഷാദ് മരക്കാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. തക്ക സമയത്ത് പക്ഷാഘാതം തിരിച്ചറിയാത്തതും യഥാസമയം വേണ്ട ചികിത്സ ലഭിക്കാത്തതുമാണ് ഒട്ടുമിക്ക സ്‌ട്രോക്ക് കേസുകളിലും മരണം സംഭവിക്കാന്‍ കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. കൂടാതെ ലക്ഷണങ്ങല്‍ കണ്ടുതുടങ്ങിയാല്‍ ആദ്യത്തെ നാലര മണിക്കൂര്‍ ചികിത്സയില്‍ വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ആ സമയങ്ങളില്‍ തക്കതായ ചികിത്സ ലഭിച്ചാല്‍ ശരീരം തളര്‍ന്ന് ശിഷ്ടജീവിതം കിടക്കയില്‍ കഴിയേണ്ട അവസ്ഥ രോഗികള്‍ക്ക് ഉണ്ടാവുകയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!