വീടിന്റെ സംരക്ഷണ ഭിത്തി രണ്ടാം വര്‍ഷവും ഇടിഞ്ഞു.ആശങ്കയില്‍ കുടുംബം

0

വീടിന്റെ സംരക്ഷണഭിത്തി രണ്ടാം വര്‍ഷവും ഇടിഞ്ഞതോടെ ഭയപ്പാടോടെ കഴിയുകയാണ് തലപ്പുഴ താഴെ പൊയില്‍ പുത്തന്‍ വീട് മുഹമദ് റാഫിയും കുടുംബവും.2020 ലെ കാലവര്‍ഷത്തില്‍ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും വായ്പ എടുത്താണ് മുഹമദ് റാഫി ചെങ്കല്ലു കൊണ്ട് ഭിത്തി നിര്‍മ്മിച്ചത്.ബെല്‍റ്റ് അടക്കം വാര്‍ത്ത് ചെങ്കല്ലു കൊണ്ട് ഭിത്തികെട്ടിയിട്ടും ഈ കാലവര്‍ഷത്തിലും ഭിത്തി ഇടിഞ്ഞു താഴ്ന്നു. ഭിത്തി ഇടിഞ്ഞത് റാഫിയുടെ വീടിനും ഭീഷണിയായിരിക്കയാണ്. ഏഴ് സെന്റ് സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തില്‍ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് റാഫി വീട് നിര്‍മ്മിച്ചത്. വീടിന്റെ തറയില്‍ നിന്നും അര മീറ്റര്‍ മാത്രം അകലെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞത് അതുകൊണ്ട് തന്നെ തറയോട് ചേര്‍ന്ന് വിള്ളലും രൂപപ്പെട്ടത്ത് റാഫിയുടെയും കുടുംബത്തിനെ ആശങ്കയിലാക്കുന്നത്.ഗാമ പഞ്ചായത്ത് അധികൃതര്‍ക്കും വില്ലേജ് അധികാരികള്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട് റാഫി. ഭിത്തി പുനര്‍ നിര്‍മ്മിക്കാനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റാഫിയും കുടുംബവും

Leave A Reply

Your email address will not be published.

error: Content is protected !!