കുപ്പാടി ഗവ. ഹൈസ്‌കൂളില്‍ വായന വാരാചരണത്തിന് തുടക്കമായി. കുടുംബവുമൊത്ത് വായിക്കാം വായനയുടെ രസം നുകരാം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിഷ നിര്‍വ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ റഷീദ് അധ്യക്ഷനായി. എച്ച് എം സിറിയക് സെബാസ്റ്റ്യന്‍, പി ആര്‍ അനിത തുടങ്ങിയവര്‍ സംസാരിച്ചു.
പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വായനദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടത്തി. ഇവിടെനിന്നും പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്ക് കുടുംബവായനക്കായി തെരഞ്ഞെടുക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.