മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കി
അടച്ചിടല്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാര മേഖലയിലുള്ളവര്‍ക്ക് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കി.കിറ്റുകള്‍ക്ക് പുറമെ പലിശരഹിത വായ്പ നല്‍കാനും തീരുമാനം.മാനന്തവാടി വ്യാപാര ഭവന്‍ കേന്ദ്രീകരിച്ച് നടത്തിയ വിവിധ സമാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വീടുകളില്‍ ഭക്ഷ്യ കിറ്റുകള്‍ എത്തിച്ച് നല്‍കിയത്.വ്യാപാരഭവനില്‍ സര്‍വ്വേ ഡപ്യൂട്ടി ഡയറക്ടര്‍ ജോയി ആര്‍ വഴേല കിറ്റ് വിതരണോദ്ഘാടനം നടത്തി.
ബുദ്ധിമുട്ടുന്ന വ്യാപാരികള്‍ക്ക് സമാശ്വാസമായി പലിശരഹിത വായ്പാ പദ്ധതിയും നടപ്പിലാക്കാന്‍ തീരുമാനിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.വി മഹേഷ്.എന്‍ പി ഷിബി,എം.വി സുരേന്ദ്രന്‍,കെ എക്‌സ് ജോര്‍ജ്,എം കെ ശിഹാബുദ്ദീന്‍,എന്‍ വി അനില്‍കുമാര്‍,കെ മൊയ്തു,ദീപ്തിഷ്,സുധീപ് ജോസ്,സുരേഷ് സോണ,സി ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.