എംഎല്‍എ  ഓഫീസിലേക്ക്  മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മുഴുവന്‍ മരങ്ങളും മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനും പ്രതിപക്ഷ നേതാവിനും ഐ സി ബാലകൃഷ്ണന്‍ കത്ത് നല്‍കിയെന്നാരോപിച്ച് ഹിന്ദുഐക്യവേദി ബത്തേരി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ഓഫീസിലേക്ക് മാര്‍ച്ചുംധര്‍ണ്ണയും നടത്തി. ഹിന്ദു ഐക്യവേദി  ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് കെ കെ രാജന്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ചു. എ രാജീവന്‍ അധ്യക്ഷനായി. എ എം ഉദയകുമാര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!