കെഎസ്ആര്‍ടിസി ഇന്ന് 71 സര്‍വീസും, 30-ഓളം സ്വകാര്യ ബസ്സുകളുമാണ് ഇന്ന് സര്‍വീസ് നടത്തിയത്.കൊവിഡ് ടെസ്്റ്റ് പോസിറ്റിവിറ്റി റേറ്റ് പ്രകാരമാണ് ഇളവുകള്‍. നാല് കാറ്റഗറിയാക്കിയാണ് ഇളവുകള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.
നാല്‍പത് ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ജില്ലയും പതിയെ സാധാരണജീവിതത്തിലേക്ക് നീങ്ങുകയാണ്. ഇന്നുമുതല്‍ പൊതുഗതാഗതവും, കടകമ്പോളങ്ങളും തുറന്നുതുടങ്ങി. കൊവിഡ് ടെസ്്റ്റ് പോസിറ്റിവിറ്റി റേറ്റ് പ്രകാരമാണ് ഇളവുകള്‍. നാല് കാറ്റഗറിയാക്കിയാണ് ഇളവുകള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ടിപിആര്‍ എട്ട് ശതമാനത്തില്‍ കുറവുള്ള ജില്ലയിലെ മൂന്ന് തദ്ദേശസ്ഥാപന പരിധിയിലാണ് കൂടുതല്‍ ഇളവുകള്‍. ഇതില്‍ പുല്‍പ്പള്ളി, പൂതാടി, മീനങ്ങാടിയുമാണ് ഉള്‍പ്പെടുന്നത്. ഇവിടങ്ങളില്‍ അവശ്യ സ്ഥാപനവസ്തു സ്ഥാപനങ്ങളും, മറ്റ് കടകളും തുറന്നിട്ടുണ്ട്. ഓട്ടോ – ടാക്സി സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. സി വിഭാഗത്തില്‍ വെങ്ങപ്പള്ളി, മൂപ്പൈനാട് പഞ്ചായത്തുകളാണുള്ളത്. ഇവിടങ്ങളില്‍ അവശ്യ വ്സ്തു സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നത്. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബി വിഭാഗത്തിലാണ്. ഇവിടങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ എല്ലാദിവസും, മറ്റ് സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് തുറക്കാന്‍ അനുമതി. ഇവിടങ്ങളില്‍ ടാക്സി- ഓട്ടോ സര്‍വീസുകള്‍ അനുവദിക്കില്ല. പൊതുഗതാഗതത്തില്‍ ഇന്ന് ജില്ലയില്‍ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം 71 സര്‍വീസാണ് നടത്തിയത്. സ്വകാര്യ ബസ്സുകളില്‍ 30-ാളം ബസ്സുകള്‍ ഇന്ന് സര്‍വീസ് നടത്തി. എ, ബി മേഖലകളില്‍ ബിവറേജ് ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.