കാട്ടാനയിറങ്ങി വന്‍ കൃഷി നാശം നടപടിയെടുക്കാതെ അധികൃതര്‍ 

0

മരകാവ്  ഭൂതാനം  പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വന്‍ കൃഷി നാശം.മരകാവ് പള്ളി ഉള്‍പ്പെടെ നിരവധി കൃഷിയിടങ്ങളിലെ കാര്‍ഷിക വിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്.ആനകള്‍ ഇറങ്ങുന്നത് തടയാന്‍ വനാതിര്‍ത്തിയില്‍ യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളുമില്ലെന്നും കൃഷിനാശത്തെ സംബന്ധിച്ച്  വനംവകുപ്പിന് പരാതിയും അപേക്ഷയും നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

മരകാവ് പള്ളിയുടെ സ്ഥലത്തിന് പുറമേ  കല്ലുങ്കല്‍ ബേബി , തോമസ് പുല്ലന്താനി , കൊച്ചുപുരയ്ക്കല്‍ ഷിജു തുടങ്ങിയ നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം വന്‍ കൃഷിനാശം വരുത്തിയിട്ടുണ്ട്. അടിയന്തരമായി വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!