ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം.
തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി വെള്ളാഞ്ചേരിയില്‍ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം.രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവറായ പനവല്ലിയിലെ കോമത്ത് സുരേഷി(36)നെയും യാത്രക്കാരിയായ മലയില്‍ ശ്യാമളയേയും വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ചികിത്സക്കായി ശ്യാമളയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെള്ളാംഞ്ചേരിയില്‍ വച്ച് കാട്ടാനയുടെ ആക്രമണമുണ്ടായത്.ഓട്ടോ കുത്തിമറിച്ചിടുന്നതിനിടയില്‍ ആനയുടെ കൊമ്പ് കൊണ്ട് ആണ് സുരേഷിന്റെ ചെവിക്ക് പുറകില്‍ സാരമായ പരിക്കേറ്റത്.ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം.ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഡെപ്യൂട്ടി റെയ്ഞ്ചര്‍ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തും ആശുപത്രിയിലും എത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.