ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എന്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ഭീഷണിപെടുത്തിയ സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാകമ്മറ്റിയംഗം സുരേഷ് താളൂര്‍ ഡിജിപിക്കും,ജില്ലാപൊലീസ് മേധാവിക്കും പരാതി നല്‍കി.
മുഖ്യമന്ത്രിക്കെതിരെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു ഗൂഢാലോചന നടക്കുന്നുണ്ടന്ന് വേണം അനുമാനിക്കാനെന്നും മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം ശരിയാംവിധം നിര്‍വ്വഹിക്കാന്‍ അനുവദിക്കില്ല എന്ന സന്ദേശവും ഈ ഭീഷണിയില്‍ അടങ്ങിയിട്ടുണ്ടെന്നും സുരേഷ് താളൂരിന്റെ പരാതിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ എ എന്‍ രാധാകൃഷണനെതിരെ കേസെടുത്ത് അന്വേഷിച്ച് നിയമാനുസൃത നടപിടയെടുക്കണമെന്നുമാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്.