ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കാനിരിക്കെ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ബസ്സുകള്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കഴുകി വൃത്തിയാക്കി.ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകളാണ് കഴുകി വൃത്തിയാക്കിയത്.നാളുകളായി ബസ്സുകള്‍ ഓടാതെ നിറുത്തിയിട്ടിരുന്നതിനാല്‍ സീറ്റുകളിലും കമ്പികളിലും പൂപ്പല്‍ പിടിച്ച നിലയിലായിരുന്നു.ഇതെല്ലാം കഴുകി വൃത്തിയാക്കിയാണ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കിയത്.
മാതൃകപരമായി പ്രവര്‍ത്തനത്തിന് ഒ കെ ശശീന്ദ്രന്‍, ബാബുരാജ് കടവത്ത്, മജീദ്, സുനില്‍, റോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.